അഭിനന്ദനെ സ്വീകരിക്കാന്‍ ഒരുങ്ങി രാഷ്ട്രം, വാഗാ അതിര്‍ത്തിയില്‍ ജനസഞ്ചയം

പാകിസ്ഥാന്റെ തടവില്‍ നിന്നും മോചിതനാകുന്ന ഇന്ത്യയുടെ സൈനികനായ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാന്‍ ഒരുങ്ങി രാജ്യം. പഞ്ചാബ് മന്ത്രിമാര്‍, വായുസേനയുടെ വന്‍സംഘം, സൈനികന്റെ കുടുംബം എന്നിവരും സെെനികനെ സ്വീകരിക്കുന്നതിനായി ഉടനെ വാഗാ അതിര്‍ത്തിയില്‍ എത്തും.  അഭിനന്ദനുമായി പാക് സൈന്യം ലാഹോറിലേക്ക് യാത്ര തിരിച്ചു. ലാഹോറില്‍ എത്തിച്ച ശേഷം റെഡ് ക്രോസിന് കൈമാറുന്ന സൈനികനെ അവര്‍ ഇന്ത്യയെ ഏല്‍പ്പിക്കും.

വന്‍ ജനസഞ്ചയമാണ് തങ്ങളുടെ പ്രിയ സൈനികനെ കാണുന്നതിനായി അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു. രണ്ടു മണിയോടെ വാഗാ അതിര്‍ത്തിയില്‍ സൈനികനെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ പാകിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിനുള്ള ആദ്യ നടപടിയെന്ന നിലയില്‍ അഭിനന്ദനെ മോചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈനികനെ ഇന്ന് തിരികെ എത്തിക്കുന്നത്.