മമതാ കുര്‍ത്തകള്‍ കൊടുത്തയയ്ക്കും, ഷെയ്ക്ക് ഹസീന ബംഗാളി പലഹാരങ്ങളും, കള്ളം പറഞ്ഞ് ഏറെക്കാലം ആളുകളെ പിടിച്ചു നിര്‍ത്താനാവില്ല,; അക്ഷയ് കുമാറിനൊപ്പം മോദിയുടെ അഭിമുഖം

കള്ളം പറഞ്ഞ് ജനങ്ങളെ ഏറെക്കാലം പിടിച്ച് നിര്‍ത്താനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി ഇങ്ങിനെ പറഞ്ഞത്. താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റു പലരുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചില പശ്ചാത്തലത്തില്‍ വരുന്ന ആളുകള്‍ അത്തരം കാര്യങ്ങള്‍ സ്വപ്നം കണ്ടിരിക്കാം. 1962ലെ യുദ്ധവേളയില്‍ ഗുജറാത്തിലെ മെഹ്സാനയില്‍ നിന്നും പട്ടാളക്കാര്‍ ട്രെയിനില്‍ കയറുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. കള്ളം പറഞ്ഞു കൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചു നിര്‍ത്താനാവില്ല. എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാമെന്നതിനാല്‍ തമാശ പറയുകയെന്നത് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി തമാശ പറയാറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ.

തിരഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എനിക്ക് ബംഗാളി പലഹാരങ്ങള്‍ തന്നു എന്നറിഞ്ഞപ്പോള്‍ മമതയും മധുരപലഹാരങ്ങള്‍ തരാന്‍ തുടങ്ങി. റിട്ടയര്‍മെന്റ് പ്ലാനുകളെ കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്യുകയും എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എനിക്ക് എന്തെങ്കിലുമൊരു മിഷന്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്” മോദി പറഞ്ഞു.