തമിഴ്നാട്ടിൽ വീടിന് പുറത്ത് കിടന്നുറങ്ങിയ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട്ടിൽ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി.വെല്ലൂരിലാണ് സംഭവം. സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെൽവമാണ് കൊല്ലപ്പെട്ടത്.

രാത്രി മദ്യപിച്ചെത്തിയ ശെൽവത്തെ വീട്ടിൽ കയറ്റാൻ മകൾ തയ്യാറായില്ല. തുടർന്ന് വീടിന്റെ വരാന്തയിലാണ് ഇയാൽ കിടന്നുറങ്ങിയത്. രാവിലെ വെട്ടേറ്റുമരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു.

ലത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശെൽവവും അയൽക്കാരും ബന്ധുക്കളുമായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.

Read more

പ്രഥമിക അന്വേഷണത്തിൽ നിന്ന് കാര്യമായ വിവിരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാത്രിയിൽ ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഫോറൻസിക് തെളിവുകളിലാണ് പൊലീസിന്റെ പ്രതീക്ഷ.