കാണുമ്പോള്‍ കാണുമ്പോള്‍ ഒബാമ ഉറക്കത്തെ കുറിച്ച് ചോദിക്കും - തന്‍റെ ഉറക്കത്തെ കുറിച്ചുള്ള മുന്‍ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശം വെളിപ്പെടുത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെ ആദ്യമായി കണ്ടപ്പോള്‍ നന്നായി ഉറങ്ങണമെന്ന് ഉപദേശിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ തന്റെ ശരീരത്തിന് വളരെ കുറച്ച് സമയം ഉറങ്ങിയാല്‍ മതിയെന്നും അതിനുള്ള ആരോഗ്യം തനിക്കുണ്ടെന്നും മോദി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ ആദ്യമായി തന്നെ കണ്ടപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് പറഞ്ഞിരുന്നു. പിന്നെ കാണുമ്പോഴെല്ലാം ഉറക്കത്തിന്റെ സമയം കൂട്ടിയോ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ തന്റെ ശരീരത്തിന് 3-4 മണിക്കൂര്‍ ഉറക്കം മതി- മോദി പറഞ്ഞു.

Read more

വര്‍ഷങ്ങള്‍ക്കു മുമ്പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്റെ ജീവിതം. എന്തിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്”- മോദി പറഞ്ഞു.