ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി ആശംസിച്ചു.
Shri Jagdeep Dhankhar Ji has got many opportunities to serve our country in various capacities, including as the Vice President of India. Wishing him good health.
श्री जगदीप धनखड़ जी को भारत के उपराष्ट्रपति सहित कई भूमिकाओं में देश की सेवा करने का अवसर मिला है। मैं उनके उत्तम…
— Narendra Modi (@narendramodi) July 22, 2025
ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയതെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും ജഗ്ദീപ് ധൻകർ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും ജഗ്ദീപ് ധൻകർ നന്ദി പറഞ്ഞു.
ഏറെ നാളായി ജഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്തിടെ പൊതു പരിപാടിയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ജഗ്ദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി.
അതേസമയം ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. അതിനിടെ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഇന്നലെ രാജി പ്രഖ്യാപിച്ചതോടെ 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനും അധികാരമേല്‍ക്കേണ്ടതുണ്ട്. അമേരിക്കയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിനിധി സംഘത്തില്‍ പ്രധാനിയായിരുന്നു തരൂര്‍. രാജ്യ നിലപാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തരൂര്‍ ഈ സന്ദര്‍ഭത്തിലാണ് ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന തരൂര്‍ മോദി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് പലഘട്ടങ്ങളിലും പ്രതികരിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ തരൂരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊടുന്നനെ ഉപരാഷ്ട്രപതി രാജിവെച്ചത് തരൂരിന് വഴിയൊരുക്കാനുള്ള മോദി തീരുമാനമാണോയെന്ന ചോദ്യം രാഷ്ട്രീയ ഇടങ്ങളില്‍ ശക്തമാക്കുന്നു.