ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള; ATMൽ നിറക്കാൻ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ചു

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള. എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാനിൽ നിന്നുമാണ് കവർച്ച. ജയനഗറിലെ അശോക പില്ലറിനടുത്ത് വച്ചായിരുന്നു കവർച്ച നടന്നത്. നികുതിവകുപ്പ് ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജമായി എത്തിയിരുന്നു കവർച്ച. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജെപി നഗർ ശാഖയിൽ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാൻ വഴിയിൽ തടഞ്ഞായിരുന്നു വൻ കൊള്ള. ഇന്നോവയിൽ വന്നിറങ്ങിയ കൊള്ളക്കാർ തങ്ങൾ കേന്ദ്ര നികുതി വകുപ്പിൽ നിന്നുള്ളവരാണെന്നും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പിന്നാലെ പണവുമായി പ്രതികൾ മുങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കവർച്ച സംഘം മുങ്ങിയ ഗ്രേ കളർ ഇന്നോവ കാറിനായി അന്വേഷണം തുടങ്ങി.