ലോകസുന്ദരി മാനുഷി ചില്ലറുടെ പേരില്‍ ഹരിയാന മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും തമ്മില്‍ വാക് പോര്

ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാനയുടെ പുത്രി മാനുഷി ചില്ലറെ ആദരിക്കുന്നതു സംബന്ധിച്ചു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ വാക്‌പോര്.ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്കു നല്‍കുന്നതു പോലെ മാനുഷിക്ക് ആറുകോടി രൂപയും ഒരു പ്‌ളോട്ടും ജോലിയും നല്‍കണമെന്ന ഭുപീന്ദര്‍ സിങ് ഹൂഡയുടെ പരാമര്‍ശമാണ് ഖട്ടറിനെ ചൊടിപ്പിച്ചത്. ഹൂഡയുടെ സ്വഭാവമാണിതു കാണിക്കുന്നതെന്നും പണവും പ്‌ളോട്ടും എന്നു മാത്രമാണ് അദ്ദേഹത്തിന്റെ . ഇത്തരം ചുരങ്ങിയ ചിന്തകളില്‍ നിന്നും അദ്ദേഹം മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖട്ടറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഭുപീന്ദര്‍ സിങ് ഹൂഡ വീണ്ടും രംഗത്തെത്തി.

കുടുംബമില്ലാത്തതുകൊണ്ടു പെണ്‍മക്കളുടെ പ്രാധാന്യം ഖട്ടറിന് അറിഞ്ഞുകൂടാ. ഖട്ടറിനെ പഴി പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം മകളുള്ളയാള്‍ക്കേ അതു മനസ്സിലാവൂ. (63 വയസ്സുള്ള ഖട്ടര്‍ അവിവാഹിതനാണ്) പെണ്‍മക്കള്‍ക്കു പൂര്‍ണ ആദരം നല്‍കണം. ഇങ്ങനെ വിടുവായത്തം പറഞ്ഞ് അവരെ അപമാനിക്കരുതെന്നും ഹൂഡ പറഞ്ഞു.

വ്യക്തിപരമായ ഈ പരാമര്‍ശം എനിക്കു പ്രശ്‌നമല്ലെന്നും ഹൂഡയുടെ മനോഭാവമാണ് ഇതു വ്യക്തമാക്കുന്നത്. ഇത്ര തരംതാണ രാഷ്ട്രീയം കളിക്കരുത്. എനിക്കു സ്വന്തം കുടുംബമോ മകനോ മകളോ ഇല്ലെങ്കിലും ഹരിയാനയുടെ മക്കള്‍ എന്റെ മനസ്സിലുണ്ട് ഖട്ടര്‍ പറഞ്ഞു.