തിരഞ്ഞെടുപ്പിന് ഒരുങ്ങി മമത; 291 മണ്ഡലത്തിലേക്കുള്ള തൃണമൂൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തൃണമൂൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രി മമത ബാനർജി നന്ദി​ഗ്രാമിൽ മത്സരിക്കും.

മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേബ് ചാറ്റർജിയാണ് സ്ഥാനാർത്ഥി.

ബംഗാളിലെ 291 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടു കൊടുത്തതായി മമത അറിയിച്ചു.

സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർത്ഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.