വ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ല; ബാബാ രാംദേവിൻറെ കോവിഡ് മരുന്ന് വില്‍പന തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് വേഗത്തില്‍ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയ മരുന്നിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. സംസ്ഥാനത്ത് വ്യാജ മരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

പതഞ്ജലി ആയുര്‍വേദ ഇറക്കിയ “കൊറോനിലി”ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കണ്ടെത്തുമെന്നും അനില്‍ ദേശ്മുഖ് അറിയിച്ചു.

കോറോനിലിന്റെ പരസ്യങ്ങള്‍ക്ക് കേന്ദ്ര ആയുഷ്‌മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതിനെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു.