സിഎംഎസ്-03യുമായി 'ബാഹുബലി'യുടെ വിജയ കുതിപ്പ്, ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപ​ഗ്രഹം

ഐഎസ്ആര്‍ഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-03നെ വഹിച്ചുള്ള എല്‍വിഎം3 റോക്കറ്റ് വൈകിട്ട് 5.26 ഓടെയാണ് കുതിച്ചുയർന്നത്.

4,410 കിലോഗ്രാമോളം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയതാണ്. ‘ബാഹുബലി’ എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചത്.

Read more

ഈ നേട്ടത്തോടെ പ്രതിരോധ മേഖലയിലെ ആശയവിനിമയത്തിനായി വിദേശ ഉപഗ്രഹങ്ങളെ ഇനി ആശ്രയിക്കണ്ട. ഇത് ദേശീയ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.