കടലിനടിയില്‍ ശ്രീകൃഷ്ണ പൂജ; അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി

ശ്രീകൃഷ്ണന്റെ കൊട്ടാരം നിലനിന്നതായി വിശ്വസിക്കുന്ന ദ്വാരകയില്‍ കടലിനടിയില്‍ പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി അറബിക്കടലില്‍ മുങ്ങിയത്. ശ്രീകൃഷ്ണന്റെ കൊട്ടാരം അറബിക്കടലില്‍ മുങ്ങിപ്പോയതാണെന്ന വിശ്വാസത്തിലാണ് വെള്ളത്തനടിയില്‍ പൂജ നടത്തിയത്.

സ്‌കൂബ ഡൈവിംഗ് നടത്തിയാണ് പ്രധാനമന്ത്രി പൂജ നടത്തിയത്. കടലില്‍ പൂജയ്ക്കായി ഇറങ്ങുന്ന ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീകൃഷ്ണനായി മയില്‍പ്പീലിയും സമര്‍പ്പിച്ചു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരകയില്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവീകമായി അനുഭൂതി ആയിരുന്നു. ഇതിലൂടെ ആത്മീയതയുടെയും ഭക്തിയുടെയും പുരാതന യുഗവുമായി ബന്ധം തോന്നിയതായും മോദി എക്‌സില്‍ കുറിച്ചു.