പേടിസ്വപ്നമായി വെട്ടുക്കിളി ആക്രമണം; മഹാരാഷ്ട്ര, യു.പിയിലേക്ക് വ്യാപിക്കുന്നു; പഞ്ചാബിൽ ജാഗ്രതാ മുന്നറിയിപ്പ്

വിളകളെ നശിപ്പിക്കുന്നു മരുഭൂമി വെട്ടുക്കിളികളുടെ കൂട്ടങ്ങൾ പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലുടനീളം പ്രതിസന്ധി തീർക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവയ്ക്ക് ശേഷം ഇപ്പോൾ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വെട്ടുക്കിളി ആക്രമണം വ്യാപിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തിനെതിരെ പ്രതികരണം ശക്തമാക്കിയതായി സർക്കാർ പറഞ്ഞു.

979ke1v8

രാജസ്ഥാനിലെ 20 മധ്യപ്രദേശിൽ ഒമ്പത് ഗുജറാത്തിൽ രണ്ട്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഒന്ന് വീതം ജില്ലകളിൽ ബുധനാഴ്ച വരെ 47,000 ഹെക്ടറിലധികം വ്യാപിച്ച 303 സ്ഥലങ്ങളിൽ വെട്ടുക്കിളി നിയന്ത്രണ നടപടികളും മരുന്ന് തളിക്കൽ പ്രവർത്തനങ്ങളും നടത്തിയതായി കൃഷി മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

f85kvbq4

വെട്ടുക്കിളി ആക്രമണത്തിനെതിരെ സർക്കാർ പ്രത്യേക സ്പ്രേ മെഷീനുകൾ ഉപയോഗിച്ചു വരികയാണ് , പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിന് 11 കൺട്രോൾ റൂമുകൾ സജ്ജമാക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന കാർഷിക മന്ത്രിമാരുമായും കീടനാശിനി കമ്പനികളുടെ പ്രതിനിധികളുമായും മൂന്ന് കൂടിക്കാഴ്ചകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.