പിഴ ചുമത്തിയതിന്റെ പ്രതികാരം; പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലെെൻമാൻ

പിഴ ചുമത്തിയതിനു പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈൻമാൻ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബെെക്കിൽ യാത്ര ചെയ്യുന്നതിനിടെ വേണ്ട രേഖകൾ കൈവശമില്ലന്ന് കാണിച്ച് ലെെൻമാനായ ഭഗവാൻ സ്വരൂപിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് പൊലീസ് സ്റ്റേഷനിലെ ഫ്യൂസ് ഭഗവാൻ സ്വരൂപ് ഊരിയതെന്നും ഐഎഎൻഎസ് ആണ് റിപ്പോർട്ട് ചെയ്തത്.

ചെക്ക്‌പോസ്റ്റിൽ വെച്ച് പൊലീസ് ഭഗവാൻ സ്വരൂപിൻറെ ബൈക്കിന് കൈകാണിക്കുകയും രജിസ്‌ട്രേഷൻ പേപ്പറുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ ആ സമയത്ത് രേഖകൾ ഇല്ലന്നും, താമസ സ്ഥലത്ത് ചെന്ന് രേഖകൾ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടും മോദി സിംഗ് എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥൻ കേട്ടില്ല.

പകരം 500 രൂപ പിഴ അടപ്പിക്കുകയും ചെയ്യ്തു. ഇതിൽ പ്രതിഷേധിച്ചാണ് വൈദ്യുതി വകുപ്പിലെ തന്റെ സഹപ്രവർത്തകരുമായി ചേർന്ന് പൊലീസ് സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിക്കാൻ ഭഗവാൻ സ്വരൂപ് തീരുമാനിച്ചത്.


പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിന് മീറ്റർ ഇല്ലെന്നും അതിനാൽ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം ഐഎഎൻഎസ് ആണ് റിപ്പോർട്ട് ചെയ്തത്.