അവസാന ബോയിങ് 747 ജംമ്പോ ജറ്റിന്റെ സേവനത്തിനും വിരാമം

അമേരിക്കന്‍ വിമാനക്കമ്പിനിയില്‍ നിന്നും സേവനം അവസാനിപ്പിച്ച് ഒടുവിലത്തെ ബോയിങ് 747 ജംമ്പോ ജറ്റും കളമൊഴിഞ്ഞു. 37 വര്‍ഷം നീണ്ടു നിന്ന അതിമഹത്തായ സേവനത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബോയിങ് 747 ജറ്റിന്റെ അവസാന യാത്ര അതീവ ആഘോഷമാക്കിയാണ് ആകാശത്തിലെ രാജാവിന് യാത്രയയപ്പു നല്‍കിയത്.

1970 കളിലാണ് ബോയിങ് യാത്രവിമാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. 1969 ഫെബ്രുവരി 9 നായിരുന്നു ആദ്യ പറക്കല്‍. പിന്നെ അങ്ങോട്ട് അമേരിക്കന്‍ കമ്പനികളുടെ കുത്തകയായി ബോയിങ് 747 മാറി. മണിക്കൂറില്‍ 939 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുണ്ടായിരുന്ന ഇതിന് 14320 കിലോമീറ്റര്‍ പറക്കാനും ശേഷിയുണ്ടായിരുന്നു. ഈ ശ്രേണിയില്‍ 1536 വിമാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടത്. 146 അപകടങ്ങള്‍ സംഭവിച്ചു. അതില്‍ 3722 പേര്‍ മരിച്ചു.

ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, കൊറിയന്‍ എയര്‍, അറ്റ്ലസ് എയര്‍ എന്നിവരൊക്കെയും കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന ബോയിങ് വിമാനമാണിത്. ഈ മോഡലിനെ അധികരിച്ചാണ് പിന്നീട് ബോയിങ് തങ്ങളുടെ ഡ്രീംലിഫ്റ്റര്‍ വിമാനങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്തംബര്‍ 30- ഓടെ പൂര്‍ണ്ണമായും ഇതിന്റെ നിര്‍മ്മാണവും സേവനവും ബോയിങ് അവസാനിപ്പിച്ചു.