കര്‍ഷക ബന്ദിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നും നാട്ടിലേക്ക് വരാന്‍ സാധിക്കാതെ മലയാളികള്‍ വലഞ്ഞു

കര്‍ഷക ബന്ദിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നും നാട്ടിലേക്ക് വരാന്‍ സാധിക്കാതെ മലയാളികള്‍ വലയുന്നു. നാളെ റിപബ്ലിക് ദിനമായതിനാലും ആഴച്ചയവസാനമായതിനാലും ധാരാളം മലയാളികള്‍ നാട്ടിലേക്ക് വരാനായി ഒരുങ്ങിയരിക്കുന്ന വേളയിലാണ് ബന്ദ് നടക്കുന്നത്. ഇതോടെ യാത്ര മുടങ്ങിയവരാണ്‌ മലയാളികളില്‍ അധികവും. മഹാദയി നദി തര്‍ക്കത്തെ തുടര്‍ന്നാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദിലും മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. സ്വകാര്യ ബസുകള്‍ പണിമുടക്കി. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട കമ്പനികള്‍ പോലും ഇന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചില ജില്ലകളില്‍ വിദ്യാലയങ്ങളും ബന്ദിനെ തുടര്‍ന്ന് അവധിയിലാണ്.

കര്‍ണാടകയില്‍ നിയമസഭാ തെരെഞ്ഞടുപ്പ് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി നാലിനെത്തും. അന്നും ബന്ദിനു കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.