എസ്.എഫ്.ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി; ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനുള്ള ഇടത് പാനൽ പ്രഖ്യാപിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ(ജെ.എൻ.യു) ഈ വർഷത്തെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനുള്ള “ഇടത് ഐക്യ” (left unity) പാനൽ പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം എസ്.എഫ്.ഐ യിൽ നിന്നുമാണ് പ്രസിഡന്റ് സ്ഥാനാർത്ഥി. എസ്.എഫ്.ഐയുടെ ആയേഷി ഘോഷ് ആണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് നേരത്തെ എസ്.എഫ്.ഐ ൽ നിന്നും പിരിഞ്ഞു പോന്ന സംഘടനയായ ഡി.എസ്.എഫ് ന്റെ സാകേത് മൂൺ ആണ്. ജനറൽ സെക്രട്ടറിയായി “ഐസ”(AISA) യുടെ സതീഷ് ചന്ദ്ര യാദവ് മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ഐ.എസ്എഫ് ന്റെ മുഹമ്മദ് ഡാനിഷ് മത്സരിക്കും.

ജെ.എൻ.യുവിൽ എ.ബി.വി.പി ഉൾപ്പെടെയുള്ള വലത് സംഘടനകൾ ശക്തി പ്രാപിച്ചു വരുന്നതിനെതിരെയാണ് ഇടത് ഐക്യം രൂപപ്പെട്ടത്. കഴിഞ്ഞ വർഷവും ഇടതു പാനൽ തന്നെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇപ്രാവശ്യവും വിജയം അവർത്തിക്കാനായാൽ വർഷങ്ങൾക്കു ശേഷമായിരിക്കും എസ.എഫ്.ഐ ക്ക് ഒരു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ജെ.എൻ.യു വിൽ ഉണ്ടാവുന്നത്