ഒരു കാബിനറ്റ് മന്ത്രിസ്ഥാനം പോര, എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു മോദി മന്ത്രിസഭയില്‍ ചേരില്ല

ബിഹാറില്‍ നിന്നുള്ള എന്‍ഡിഎ യുടെ സഖ്യകക്ഷിയായ ജനതാ ദള്‍ യു മന്ത്രിസഭയില്‍ ചേരില്ല. ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മോദിയുടെ രണ്ടാം മന്ത്രിസഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം. “ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല”- ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാര്‍ പത്രലേഖകരോട് പറഞ്ഞു.

അമിത് ഷായുമായി നേരിട്ട് കണ്ട് ഇതിനുള്ള അതൃപ്തി നിതീഷ് കുമാര്‍ അറിയിച്ചതായിട്ടാണ് സൂചന. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനമാണ് ജെഡിയു ആവശ്യപ്പെട്ടത്. എന്നാല്‍ സഖ്യകക്ഷികള്‍ക്ക് ഓരോന്നിനും ഒരോ കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനമെന്നാണ് ശിവസേനയുടെ സഞ്ചയ് റൗത്ത് പറഞ്ഞത്.

ബിഹാറിലെ നാല്‍പത് ലോകസ്ഭാ സീറ്റുകളില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് 16 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിച്ചിരുന്നു.