ഇനി ബിജെപിയ്ക്കൊപ്പം; എൻഡിഎ സഖ്യത്തിൽ ലയിച്ച് ജെഡിഎസ്; ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് കുമാരസ്വാമി

ഏറെ ചർച്ചകൾക്കൊടുവിൽ എൻഡിഎ സഖ്യത്തിൽ ലയിച്ച് ജെഡിഎസ്. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാര സ്വാമി ഡൽഹിയിൽ ചെന്ന് അമിത് ഷായെ നേരിട്ട് കാണുകയായിരുന്നു. തുടർന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. ജെഡിഎസിനെ എന്‍ഡിയിലേയ്ക്ക് സ്വാഗതം ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ചു മത്സരിക്കാനാണ് നീക്കം. ചർച്ചകൾ നടത്തി സീറ്റ് വിഭജനം പൂർത്തിയാക്കുക എന്നതാണ് അടുത്ത നീക്കം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസും ബിജെപിയും ധാരണയിലായത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.

ജെഡിഎസ് എന്‍ഡിഎയിലെത്തിയതായി ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ ഔദ്യോഗികമായി അറിയിച്ചു. സീറ്റുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെന്നാണ് കുമാരസ്വാമി അറിയിക്കുന്നത്.അതേ സമയം ബിജെപിക്കൊപ്പം പോകില്ലെന്നും തുടര്‍നടപടി തീരുമാനിക്കാന്‍ സംസ്ഥാന സമിതി വിളിച്ചതായും ജെഡിഎസ് കേരള നേതൃത്വം വ്യക്തമാക്കി.