അഗ്നിപഥ് പദ്ധതിക്ക് തുടക്കം; വ്യോമസേനയില്‍ ഇന്ന് മുതൽ രജിസ്‌ട്രേഷന്‍ ആരംഭിക്കും

അഗ്നിപഥ് പദ്ധതിക്ക് തുടക്കം കുറിച്ച് വ്യോമസേനയില്‍ ഇന്ന് രജിസ്‌ട്രേഷൻ ആരംഭിക്കും.  ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ ആരംഭിക്കും. അടുത്ത മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍.

17.5 വയസ് മുതൽ 23 വയസ്  വരെയുള്ളവർക്ക് വ്യോമസേനയില്‍ അപേക്ഷ നൽകാം. 45 ശതമാനം മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടൂ പാസായിരിക്കണം. അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍, യുപിയടക്കം പല സംസ്ഥാനങ്ങളിലും പ്രതിഷേധം തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം നടത്തും.

അഗ്നിപഥ് പദ്ധതിക്കെതിരെ കര്‍ഷകസമര മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഇടത് യുവജനസംഘടനകള്‍ ആലോചിക്കുന്നുത്. 12 ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂണ്‍ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.

അതേസമയം, അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിരുന്നു.