കോവിഡ് വാക്സിനുകളുടെ കയറ്റുമതിയും സംഭാവനയും ഇന്ത്യ പുനരാരംഭിക്കും

മിച്ചം വരുന്ന വാക്സിനുകളുടെ കയറ്റുമതിയും സംഭാവനയായി നൽകലും അടുത്ത മാസം മുതൽ ഇന്ത്യ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി.

മൊത്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ, കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് സ്വന്തം ജനസംഖ്യയിൽ കുത്തിവെയ്പ്പ് നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏപ്രിലിൽ വാക്സിൻ കയറ്റുമതി നിർത്തിയിരുന്നു.

പ്രായപൂർത്തിയായ 94.4 കോടി പേർക്ക് ഡിസംബറോടെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ഇതുവരെ 61 ശതമാനം പേർക്ക് ഒരു ഡോസ് എങ്കിലും നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച മുതൽ വാഷിംഗ്ടൺ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് കയറ്റുമതി ചർച്ചകൾ പുനരാരംഭിക്കുന്നത്. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ ഉൾപ്പെടുന്ന ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിയിൽ വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ട്.