നിര്‍മ്മിത ബുദ്ധിയില്‍ ലോകരാജാവാകാന്‍ ഇന്ത്യ; എഐ വിദഗ്ദ്ധരില്‍ ചരിത്രമിട്ട് ബംഗളൂരു; കോടി ഡോളര്‍ വരുമാനം, ലക്ഷം തൊഴില്‍ അവസരം

നിര്‍മിത ബുദ്ധിയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ. നിര്‍മിത ബുദ്ധിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍ 5,000 തൊഴിലവസരങ്ങള്‍ ഉള്ളതായി മാനവ വിഭവ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ ടീം ലീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഡേറ്റ ശാസ്ത്രജ്ഞര്‍, മെഷീന്‍ ലേണിംഗ് എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

നിര്‍മിത ബുദ്ധി രംഗത്ത് പുതുതായി പ്രവേശിക്കുന്ന എന്‍ജിനിയര്‍മാര്‍ക്ക് 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. അതിവേഗം വികസിക്കുന്ന തൊഴില്‍ വിപണിയില്‍ നിര്‍മിത ബുദ്ധി, മെഷിന്‍ ലേണിംഗ് രംഗത്ത് കഴിവുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ടീം ലീസ് ചീഫ് ബിസിനസ് ഓഫീസര്‍ ശിവ പ്രസാദ് നന്ദുരി വ്യക്തമാക്കുന്നത്.

Read more

നിലവില്‍ ഇന്ത്യയില്‍ നാലുലക്ഷം പ്രൊഫഷണലുകള്‍ നിര്‍മിത ബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ ഏറ്റവും അധികം വിദഗ്ദ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരുവാണ്. നിര്‍മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ 2022ല്‍ 1220 കോടി ഡോളര്‍ വരുമാനം നേടിയിരുന്നു. ആഗോള നിര്‍മിത ബുദ്ധി മേഖലയുടെ വിറ്റുവരവ് 13,600 കോടി ഡോളറായിരുന്നു.