ഇന്ത്യ മുന്നോട്ട്; ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്ന് യുഎന്‍

ആറു വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുമെന്ന് യുഎന്‍. ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന പഠന റിപ്പോര്‍ട്ട് യുഎന്റെ സാമൂഹ്യ ക്ഷേമ വിഭാഗമാണ് പുറത്തുവിട്ടത്.

200 കോടിയായി ഇന്ത്യയുടെ ജനസംഖ്യ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഈ ജനസംഖ്യ കുറയ്ക്കാന്‍ 37 വര്‍ഷം കൊണ്ട് മാത്രമേ സാധിക്കൂ. 2.0 ആണ് രാജ്യത്തെ നിലവിലെ ജനനനിരക്ക്.

2061 ല്‍ ഇന്ത്യയിലെ ജനസംഖ്യ അതിന്റെ ഏറ്റവും വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്. 33.9 കോടി വര്‍ധനവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ സ്ത്രീ പുരുഷ ആനുപാതം തുല്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനന നിരക്ക് നിയന്ത്രിക്കുന്നത് ആശ്രയിച്ചായിരിക്കും 200 കോടി ജനനസംഖ്യയില്‍ ഇന്ത്യ എത്തുന്ന കാര്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.