'ബിജെപിക്ക് ആയുധം കൊടുത്തു'; ഉദയനിധിയുടെ പ്രസ്താവനയിൽ ഇന്ത്യ സഖ്യത്തിന് അതൃപ്തി, പ്രതിപക്ഷ സഖ്യം ഇന്ന് യോഗം ചേരും

സനാതന ധർമ്മവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട്ടിൽ നടത്തിയ പരാമര്ഡ‍ശത്തിൽ ഇന്ത്യ സഖ്യത്തിന് അതൃപ്തി. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് പ്രതിപക്ഷ മുന്നണിയിലെ പൊതുവായ വിലയിരുത്തൽ.ഇന്ന് ശരദ് പവാറിന്റെ ദില്ലിയിലെ വസതിയിൽ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റി ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കും.

ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിയിൽ തീരുമാനമെടുക്കേണ്ട പ്രധാന കാര്യങ്ങളും ഇന്ന് യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിൽ സീറ്റ് വിഭജനം, തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂള്‍ എന്നിവ ചർച്ചയായേക്കും.
അഞ്ച് നഗരങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലി നടത്താനും മുന്നണി ആലോചിക്കുന്നുണ്ട്. ചെന്നൈ, ഗുവാഹത്തി, ദില്ലി, പാറ്റ്ന, നാഗ്പൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് റാലി സംഘടിപ്പിക്കുക.

Read more

ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗും യോഗത്തിൽ പങ്കെടുക്കില്ല. പക്ഷെ ഇദ്ദേഹത്തിന് പകരം പാർട്ടി പ്രതിനിധിയെ യോഗത്തിലേക്ക് അയക്കും. എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കേണ്ട പാർട്ടി പ്രതിനിധി അഭിഷേക് ബാനര്‍ജി എംപിയെ അനധികൃത കല്‍ക്കരി അഴിമതി കേസില്‍ ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിലാണ് ഇത്.