തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും മുത്തശ്ശിയെ പോലെ ജോലി ചെയ്യുമെന്നും പ്രിയങ്ക

തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും എന്നാല്‍ അതുപോലെ പ്രവര്‍ത്തനമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മുത്തശ്ശിയും അടിയന്തരാവസ്ഥയുടെ ശില്‍പിയുമായിരുന്ന ഇന്ദിരാഗാന്ധിയുമായി സ്വയം താരതമ്യം ചെയ്തത്.

“ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല. പക്ഷെ അവരുടെ ഹൃദയത്തില്‍ നില നിന്നിരുന്ന സേവന തത്പരത എന്നിലും സഹോദരിനിലും അവശേഷിക്കുന്നു. ആ വികാരം ഞങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ ആര്‍ക്കുമാവില്ല. നിങ്ങള്‍ അനുവദിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല. ഞങ്ങള്‍ നിങ്ങളെ സേവിക്കുന്നത് തുടരുക തന്നെ ചെയ്യും” കാണ്‍പൂരിലെ ജയ്‌സ്വാളില്‍ തന്നേയും ഇന്ദിരയേയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

Read more

ഗാന്ധി കുടുംബത്തിന് അവരുടെ ഉന്നതിയില്‍ മാത്രമെ താത്പര്യമുള്ളുവെന്നും രാജ്യതാത്പര്യമില്ലെന്നുമുള്ള വിമര്‍ശനത്തിനോടുമുള്ള മറുപടി കുടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.