ദേശീയ ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടി ആഭ്യന്തര മന്ത്രാലയം

രാജ്യവ്യാപകമായി ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക് ഡൗൺ തുടരും.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. ഗ്രീൻ സോണിൽ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. ഗ്രീൻ സോണിൽ ബസ് സർവ്വീസ് ഉണ്ടാകും. 50 ശതമാനം ബസുകളായിരിക്കും പ്രവര്‍ത്തിക്കുക. ഓറഞ്ച് സോണില്‍ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് അനുവദിക്കും. റെഡ് സോണിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

ലോക്ക്ഡൗൺ മേയ് 4- ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയന്ത്രണമേഖലയ്ക്കു പുറത്ത്, റെഡ് സോണുകളിൽ, ഇന്ത്യയിലുടനീളം നിരോധിച്ചിരിക്കുന്നവയ്‌ക്ക് പുറമേ ചില പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു. അവ ഇവയാണ്: സൈക്കിൾ റിക്ഷകളുടെ ഓട്ടം & ഓട്ടോറിക്ഷകൾ; ടാക്സികൾ & ക്യാബ് അഗ്രഗേറ്ററുകൾ; സംസ്ഥാനത്തിന് അകത്തും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള ബസുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ എന്നിവയുടെ പ്രവർത്തനവും അനുവദിക്കില്ല.

updating…