ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല; കമ്യൂണിസ്റ്റുകാര്‍ ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബിജെപി എംപി സുധാന്‍ഷു ത്രിവേദി

കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദി. ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും സുധാന്‍ഷു കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് ഒരു വിഭാഗം വിവാഹ പ്രായം 16 ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേലെ കടന്നുകയറുകയാണെന്നും സുധാന്‍ഷു ത്രിവേദി ആരോപിച്ചു. ദില്ലിയിലെ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളില്‍ പ്രസംഗിക്കുകയായിരുന്നു സുധാന്‍ഷു ത്രിവേദി.

Read more

ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറിയെന്ന മതപരിവര്‍ത്തനം നടത്തി മലയാളി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്ന പ്രമേയത്തില്‍ നിര്‍മ്മിച്ച സിനിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രസംഗം. ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത പങ്കെടുത്ത ചടങ്ങിലാണ് സുദിപ്‌തോ സെന്നും അംബിക ജെകെയും ചേര്‍ന്ന് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.