ഉറങ്ങിക്കിടന്ന നവദമ്പതികള്‍ക്ക് ദാരുണാന്ത്യം; കാരണം ഗെയ്‌സര്‍ ഗ്യാസ് ചോര്‍ച്ച

മുംബൈയിലെ നവദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ഘാട്കോപ്പറിലെ കുക്രേജ ടവേഴ്സില്‍ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. ഇരുവരെയും അനക്കമറ്റ നിലയില്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഈയടുത്താണ് ഇരുവരും വിവാഹിതരായി മുംബൈയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങിയത്. അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്‌സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുക. ഇരുവരും ഹോളി ആഘോഷിച്ച ശേഷം കുളിമുറിയില്‍ നിന്ന് കുളിച്ചു. എന്നാല്‍, ഗെയ്‌സര്‍ ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്.

പന്ത് നഗര്‍ പോലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ദമ്പതികള്‍ ഡോര്‍ ബെല്ലിനും മൊബൈല്‍ ഫോണിനും മറുപടി നല്‍കുന്നില്ലെന്ന് അയല്‍ക്കാരും ബന്ധുക്കളും പൊലീസില്‍ വിവരം നല്‍കിയിനെ തുടര്‍ന്നായിരുന്നു പൊലീസ്എത്തിയത്.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി