മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 1,007 പേർ.

ആകെ കോവിഡ് രോഗികളുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. പതിനഞ്ച് ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായത് ആശ്വാസമേകുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 62,064 കേസുകളാണ്. ആകെ രോഗികളുടെ എണ്ണം 22,15,074. മരണസംഖ്യ 44,386.ആയി.