ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു; അടുത്ത വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ

2024ല്‍ ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ദിദ്വാന ജില്ലയില്‍ ആണ് അടുത്ത വര്‍ഷം ട്രാക്ക് പൂര്‍ത്തിയാകുക. 2024 ഒക്ടോബറില്‍ ട്രാക്ക് യാഥാര്‍ത്ഥ്യമാകുമെന്ന് വടക്ക്-പടിഞ്ഞാറന്‍ റെയില്‍വേ സിപിആര്‍ഒ അറിയിച്ചിട്ടുണ്ട്.

അതിവേഗ ടെസ്റ്റ് ട്രാക്ക് അമേരിക്ക, ആസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമാണ്. 819.9 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. ജോധ്പൂര്‍ ഡിവിഷന് കീഴില്‍ ഗുധ-തതന മിത്രി മുതല്‍ നോര്‍ത്ത് നവാന്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്കിന്റെ നിര്‍മ്മാണം.

റെയില്‍വേയില്‍ രാജ്യാന്തര ഗുണനിലവാരത്തിലുള്ള പരിശോധന നടത്താന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ട്രാക്ക് പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന സമഗ്രമായ പരിശോധന സംവിധാനമുള്ള ആദ്യ രാജ്യമാകും ഇന്ത്യ.