പഞ്ചാബിൽ ബി.ജെ.പി, എം.എൽ.എയെ കർഷകർ വളഞ്ഞിട്ട് മർദ്ദിച്ചു; വസ്ത്രം വലിച്ചുകീറി കരിമഷി ഒഴിച്ചു

പഞ്ചാബിൽ വാർത്ത വാർത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എൽ.എയെ കൈകാര്യം ചെയ്ത് കർഷകർ. എം.എൽ.എയെ കൈയേറ്റം ചെയ്ത് വസ്ത്രം കീറുകയും കരിമഷി ഒഴിക്കുകയും ചെയ്തു. മുക്​തസറിലെ മലൂട്ടിൽ അബോഹർ എം.എൽ.എ അരുൺ നാരംഗിന് നേരെയാണ് കർഷകർ രോക്ഷ പ്രകടനം നടത്തിയത്.

വാർത്താസമ്മേളനം അനുവദിക്കില്ലെന്ന്​ ശാഠ്യംപിടിച്ച കർഷകർ മർദിക്കുകയും വസ്​ത്രം വലിച്ചു കീറുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു​. പൊലീസ്​ ഏറെ പണിപ്പെട്ടാണ്​ ​ ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റിയത്​. സംഭവത്തിനിടെ പരിക്കേറ്റ പൊലീസ്​ ഉദ്യോഗസ്​ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ അപലപിച്ച മു​ഖ്യമന്ത്രി കാപ്​റ്റൻ അമരീന്ദർ സിങ്​ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളു​മെന്ന്​ മുന്നറിയിപ്പ്​ നൽകി.

ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ സമരരീതികൾ മാത്രം സ്വീകരിക്കണമെന്നും സംയുക്​ത കിസാൻ മോർച്ച നേതാവ്​ ഡോ. ദർശൻപാൽ അറിയിച്ചു.