തമിഴ്നാട് വ്യാജമദ്യ ദുരന്തം ; മുഖ്യപ്രതിയെ പിടികൂടി പൊലീസ്

തമിഴ്നാട്ടിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജമദ്യ ദുരന്തത്തിൽ മുഖ്യ പ്രതി പിടിയിൽ. എഴിമലൈ എന്നയാളെയാണ് പൊലീസ് പിടികൂടിയത്, ചെങ്കൽപേട്ടും വില്ലുപുരത്തും മെഥനോൾ ചേർത്ത വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിക്ക് മെഥനോൾ നൽകിയ ഇളയനമ്പി എന്നയാളും പൊലീസ് പിടിയിലാണ്.

Read more

തമിഴിനാട്ടിൽ ചെങ്കൽ പേട്ട്, വില്ലുപുരം എന്നിവിടങ്ങളിലാണ് വ്യാജമദ്യം കഴിച്ച് ആളുകൾ മരണപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് സംഭവം. 22 പേരാണ് മരണപ്പെട്ടത്. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.