മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം; പ്രതിസന്ധിയില്‍ ഉദ്ധവ് സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പൊതുമരാമത്ത് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി ഒളിവില്‍ പോയതോടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരിന്റെ ഭാവി ചോദ്യചിഹ്നമായിരിക്കുന്നത്.

22 എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് ഒപ്പം ഗുജറാത്തിലെ സൂറത്തിലെ റിസോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. ശിവസേന വിളിച്ച യോഗത്തില്‍ 35 പേര്‍ മാത്രമാണ് പങ്കെടുത്തത്. നീക്കത്തെ പിന്തുണയ്ക്കണമെന്ന് ഉദ്ധവിനോട് ആവശ്യ ഏകനാഥ് ഷിന്‍ഡെ, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് ശിവസേനയും അവകാശപ്പെടുന്നു.

അതേസമയം ഏക്നാഥ് ഷിൻഡെയെ നിയമസഭയിൽ പാർട്ടിയുടെ നേതൃപദവിയിൽനിന്ന്‌ ശിവസേന നീക്കി. പകരം അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെ ശിവസേന എംഎല്‍എമാരുമായി റിസോര്‍ട്ടിലേക്ക് മാറിയത്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഏക്നാഥ് ഷിന്‍ഡെ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും ഇവരുമായി നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് വീതം ശിവസേന – കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്. അഞ്ചു എംഎല്‍സിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടേയും മറ്റു പാര്‍ട്ടികളുടേയും എംഎല്‍എമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിന്‍ഡെ. ഈ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചതും ഇദ്ദേഹമാണ്. കൂടിയാണ് ഷിന്‍ഡെ.അദ്ദേഹം 2014-ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. എന്‍സിപി – കോണ്‍ഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിന്‍ഡെയ്ക്ക് നല്‍കിയത്.