സമാധാനപരമായി പ്രതിഷേധിച്ച ആക്ടിവിസ്റ്റുകള്‍ക്കു നേരെ നടക്കുന്നത് ഡല്‍ഹി പൊലീസിന്റെ ഗൂഢാലോചന; ഉമർ ഖാലിദിൻറെ അറസ്റ്റിനെതിരെ പ്രശാന്ത് ഭൂഷൺ

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ സംശയം ഉന്നയിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ഡല്‍ഹി പൊലീസിന്റെ നടപടികള്‍ ഇത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണമെന്ന നാട്യത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ആക്ടിവിസ്റ്റുകള്‍ക്കു നേരെ പൊലീസിന്റെ ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പങ്കുവച്ച ട്വീറ്റില്‍ പറയുന്നു.

സീതാറാം യെച്ചൂരി, സ്വരാജ് യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ആരോപിച്ച് അനുബന്ധ കുറ്റപത്രം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ജെ.എൻ.യു മുൻ വിദ്യാർത്ഥി ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ഉമര്‍ ഖാലിദിൻറെ അറസ്റ്റ് ഡല്‍ഹി പൊലീസിൻറെ  കള്ളക്കളി കൂടുതല്‍ വ്യക്തമാക്കുന്നെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ഉമർ ഖാലിദിൻറെ അറസ്റ്റിനെതിരെ ദേശീയ യൂത്ത് കോൺഗ്രസ് നേതാവ് വെെ ബീ ശ്രീവാസ്തവയും രംഗത്തെത്തി. ഉമർ ഖാലിദിൻറെ അറസ്റ്റ് മനപൂർവ്വം ലക്ഷ്യം വച്ചുള്ളത് തന്നെയായിരുന്നെന്ന് ശ്രീവാസ്തവ പറഞ്ഞു.

“കപില് മിശ്രയുടെ പ്രസംഗത്തിലെ ‘ഗോലി മാരോ’ എന്ന് ആക്രോശമാണ് ഡല്‍ഹി കലാപത്തില്‍ പ്രധാന പങ്കുവഹിച്ചത്. അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തുന്നത് പോയിട്ട് അറസ്റ്റ് ചെയ്യുക പോലും ചെയ്തില്ല. അദ്ദേഹത്തിനെതിരെ ഒരു എഫ്.ഐ.ആർ പോലും ഇല്ല. എന്താണ് ഉമർ ഖാലിദ് ചെയ്ത കുറ്റം? ബിജെപി സർക്കാർ അദ്ദേഹത്തെ മനപൂർവ്വം വേട്ടയാടുകയാണ്. ജുഡീഷ്യറി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമോ? ” ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.