ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു, കൂടുതൽ ഭീകരർക്കായി തെരച്ചിൽ

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ വധിച്ചതായി സേനാ വൃത്തങ്ങൾ അറിയിച്ചു.നിയന്ത്രണ രേഖയിലൂടെ ഇന്ത്യൻ ഭാ​ഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകർത്തതെന്നാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസും സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. സൈന്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് ഇവിടെ തെരച്ചിൽ ആരംഭിച്ചത്.അതിനിടെയാണ് നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് അറിവ് കിട്ടുന്നത്.തുടർന്നായിരുന്നു ഏറ്റുമുട്ടൽ

തുടർന്ന് നടന്ന എറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.അതേ സമയം കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൈന്യത്തിന് അറിയാൻ സാധിച്ചിട്ടുള്ളത്. ഇവിടെ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. കുപ്‍വാരയിലെ മച്ചിൽ സെക്ടറിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.