"ഇ-റുപ്പി": പുതിയ പേയ്മെന്റ് സംവിധാനം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഇ-റൂപ്പി എന്ന പുതിയ പേയ്മെന്റ് സംവിധാനം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേമ സേവനങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സർക്കാരിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം. നിലവിൽ പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇത് ഉപയോഗിക്കും. മുംബൈയിലെ ഒരു കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിലാണ് ഇ-റുപ്പി ആദ്യമായി തത്സമയം പ്രവർത്തിപ്പിച്ചത്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഇ-റുപ്പി എന്നത് പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്. ഇത് ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അധിഷ്ഠിത ഇ-വൗച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചർ രൂപത്തിൽ ഗുണഭോക്താക്കളുടെ മൊബൈൽ ഫോണുകളിലാണ് ഇത് ലഭിക്കുക. പ്രത്യേക ക്രെഡിറ്റ്, ഡെബിറ്റ് കാർഡോ മൊബൈൽ ആപ്പോ ഇന്റർനെറ്റ് ബാങ്കിംഗോ ഇല്ലാതെ ബന്ധപ്പെട്ട സ്വീകരണ കേന്ദ്രങ്ങളിൽ നൽകി റിഡീം ചെയ്യാം. ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ ബന്ധപ്പിക്കാൻ സഹായിക്കും.

“തുടക്കത്തിൽ, ആരോഗ്യ സേവനങ്ങളുടെ ഗുണഭോക്താക്കൾക്ക് ഇത് ലഭ്യമാകും. സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിനുകൾ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ, പണമടച്ച് … ഏകദേശം 100 ദരിദ്രരെ പ്രതിരോധ കുത്തിവയ്പ്പിലൂടെ സഹായിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, അവർക്ക് ഇ-റുപ്പി വൗച്ചർ നൽകാം അതിനാൽ പണം ആ ആവശ്യത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്,” പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

Read more

“കാലക്രമേണ, ഈ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടും … ആരോഗ്യ സൗകര്യങ്ങളിൽ സഹായിക്കുക, ഭക്ഷണം ദാനം ചെയ്യുക,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.