ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിൽ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റർ അജയ മേരിയാണ് മരിച്ചത്. എഫ്ഐഎച്ച് ഡൽഹി പ്രൊവിൻസിലെ പ്രൊവിൻഷ്യാൾ ആയിരുന്നു.

പന്തളം സ്വദേശി തങ്കച്ചൻ മത്തായി രാവിലെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു തങ്കച്ചൻ മത്തായി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേർക്കാണ് ഇത് വരെ ഡല്‍ഹിയിൽ രോഗം സ്ഥിരീകരിച്ചത്. 2803 പേർ ഇത് വരെ ഡൽഹിയിൽ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 ആയി ഉയർന്നു. 26,270 പേരാണ് ഡല്‍ഹിയിൽ നിലവിൽ കോവിഡ് രോഗബാധിതരായി ചികിത്സയിൽ ഉള്ളത്.