നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ നേതൃസ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് പിളരും, പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ നയിക്കാനാവും: നട്വര്‍ സിംഗ്

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് 24 മണിക്കൂറിനുള്ളില്‍ പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ നട്വര്‍ സിംഗ്. പ്രിയങ്കാ ഗാന്ധിയ്ക്ക് പാര്‍ട്ടിയെ നയിക്കാനാവുമെന്നാണ് സോന്‍ഭദ്ര സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആ ഗ്രാമത്തില്‍ പോയി പ്രിയങ്ക എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ണു തുറന്ന് കാണണം. അത് അതിശയകരമാണ് . അവര്‍ അവിടെ ഗ്രാമീണര്‍ക്കൊപ്പം നിന്നു. എന്താണോ നേടേണ്ടത് അത് നേടുകയും ചെയ്തു. നട് വര്‍ സിംഗ് വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയും പ്രിയങ്കാഗാന്ധിയുടെ നേതൃത്വ പാടവത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.