നിയമ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രി ചിൻമയാനന്ദിന്‌ ജാമ്യം

നിയമ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ജയിലിലായിരുന്ന മുൻ കേന്ദ്രമന്ത്രി ചിൻമയാനന്ദിന്‌ അലഹബാദ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. ചിൻ‌മയാനന്ദിന്റെ തന്നെ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ലോ കോളേജിലെ വിദ്യാർത്ഥിയാണ് ലൈംഗിക പീഡനം ആരോപിച്ചു കേസ് നൽകിയത്.

ചിൻ‌മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് 23 കാരിയായ നിയമ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷം ഡിസംബറിൽ ജാമ്യത്തിൽ വിട്ടു.