ചാന്ദ്രമനുഷ്യന്‍ ബെംഗളരൂ റോഡില്‍; വൈറലായി പ്രതിഷേധം, വിഡിയോ

ബെംഗളൂരു റോഡിലെ ചാന്ദ്ര മനുഷ്യന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നു. ബെംഗളൂരു റോഡിലെ കുഴികള്‍ക്കെതിരെ കലാകാരന്‍ ബാദല്‍ നഞ്ചുണ്ട സ്വാമി നടത്തിയ പ്രതിഷേധമാണ് സമൂഹമാദ്യമങ്ങളില്‍ വൈറലായത്. ബെംഗളൂരുവിനു സമീപത്തെ തുംഗനഗര്‍ മെയിന്‍ റോഡാണ് പ്രതിഷേധത്തിന് വേദിയായത്.

ചന്ദ്രോപരിതലത്തിലൂടെ പ്രയാസപ്പെട്ട് നടക്കുന്ന ചന്ദ്രമനുഷ്യന്റെ ചിത്രമാണ് ആദ്യം വീഡിയോയില്‍ കാണിക്കുന്നത്. കുഴികള്‍ കൊണ്ട് മൂടിയ പ്രതലം ചന്ദ്രന്‍ തന്നെയാണെന്ന് കാഴ്ച്ചകാര്‍ വിശ്വസിച്ചുപോവും. എന്നാല്‍ ചന്ദ്രമനുഷ്യനെ കടന്നു പോവുന്ന ഓട്ടോ റിക്ഷ കാണുമ്പോള്‍ മാത്രമാണ് ഇത് റോഡാണെന്ന് പോവും മനസ്സിലാവുന്നത്.

ബാദല്‍ നഞ്ചുണ്ട സ്വാമി

ബെംഗളൂരുവിലെ ജനങ്ങളുടെ പിന്തുണയിലൂടെയാണ് പ്രതിഷേധം നടത്താന്‍ കഴിഞ്ഞതെന്ന് നഞ്ചുണ്ടസ്വാമി പറഞ്ഞെന്ന് ബെംഗളൂരു മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡിലെ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ജനങ്ങള്‍ രംഗത്തെത്തിയെന്നും ബെംഗളൂരുവിലെ റോഡുകളുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പും വിവിധ വിഷയങ്ങളില്‍ കലാപരമായ പ്രതിഷേധം നടത്തി ബാദല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നാഗരിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി അദ്ദേഹം ഇതുവരെ 25 ലധികം പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.