കേന്ദ്രത്തിന് തെറ്റിദ്ധാരണ, കർഷക സമരത്തിൽ പങ്കെടുക്കുന്നത് പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർ മാത്രമല്ല: ഹേമന്ദ് സോറൻ

കാർഷിക നിയമങ്ങൾ താത്കാലികമായി നിർത്തി വെയ്ക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റിദ്ധാരണ മൂലമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. പഞ്ചാബിലും ഹരിയാനയിലും മാത്രമുള്ള കർഷകർ മാത്രമാണ് സമരത്തിലുള്ളതെന്ന തെറ്റിദ്ധാരണയാണ് കേന്ദ്ര സർക്കാരിനുള്ളത്. നിയമങ്ങൾ റദ്ദാക്കുന്നതിന് പകരം ഇത്തരം സമീപനം സ്വീകരിക്കുന്നത് ഇതിനാലാണ്.

രാജ്യവ്യാപകമായി നിയമം റദ്ദാക്കാനുള്ള പ്രതിഷേധങ്ങൾ നടക്കും. സമാനുഭാവത്തോടെയല്ല കർഷക സമരത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും ഹേമന്ദ് സോറൻ പറഞ്ഞു.

രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്നതിന് കേന്ദ്ര സർക്കാരിന് കർഷക സമരത്തോടുള്ള സമീപനം കാരണമായെന്നും ഹേമന്ദ് സോറൻ ആരോപിച്ചു.