പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; അബദ്ധത്തിൽ അതിർത്തികടന്ന ജവാനെ മോചിപ്പിക്കുന്നത് 22-ാം ദിവസം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമായ പൂർണം കുമാർ സാഹുവിനെയാണ് പാകിസ്ഥാൻ മോചിപ്പിച്ചത്. പിടികൂടി 22-ാം ദിവസമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിക്കുന്നത്. ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി.

ഇക്കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു ജവാനെ പാകിസ്ഥാൻ പിടികൂടിയത്. പഞ്ചാബിൽ നിന്നും അതി‍ർത്തി കടന്നെന്ന് ആരോപിച്ചായിരുന്നു പാകിസ്ഥാൻ ജവാനെ കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നതിനെ തുടർന്നായിരുന്നു പിടികൂടൽ.