ഇതര ജാതിക്കാരനെ കല്ല്യാണം കഴിച്ചു; ഗര്‍ഭിണിയായ സഹോദരിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ സഹോദരിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. മധ്യപ്രദേശില്‍ ആണ് ഈ ദാരുണമായ കൊലപാതകം നടന്നത്. 21 വയസുകാരിയായ ബുള്‍ബുള്‍ ആണ് കൊല്ലപ്പെട്ടത്.

എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരുടെ തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു.

ഉടന്‍ തന്നെ ബുള്‍ബുളിനെ ഇന്‍ഡോറിലെ എം.വൈ.എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരായ
സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.