തമിഴ്‌നാടിനായി തീരുമാനം മരവിപ്പിച്ച് ബിജെപി; അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും; കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍; ചെന്നൈയില്‍ തമിഴിസൈ സൗന്ദരരാജന്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ മത്സരിക്കേണ്ടെന്ന ബിജെപി കേന്ദ്ര കമ്മറ്റി തീരുമാനം തമിഴ്‌നാട്ടിനായി മാറ്റിയിട്ടുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍.

എന്നാല്‍ ഇത്തവണ അണ്ണാമലൈ സ്ഥാനാര്‍ഥിയാകുമെന്ന സൂചനയെ തുടര്‍ന്ന് മണ്ഡലം ഡിഎംകെ ഏറ്റടുത്തിരുന്നു.തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ മണ്ഡലത്തില്‍ മത്സരിക്കും.

കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക- ചെന്നൈ സൗത്ത് – തമിഴിസൈ സൗന്ദരരാജന്‍, ചെന്നൈ സെന്‍ട്രല്‍ – വിനോജ് പി സെല്‍വം, വെല്ലൂര്‍ – എ സി ഷണ്‍മുഖം, കൃഷ്ണഗിരി – സി നരസിംഹന്‍, നീലഗിരി (എസ്സി) – എല്‍.മുരുഗന്‍, കോയമ്ബത്തൂര്‍ – കെ അണ്ണാമലൈ, പേരാമ്ബ്ര – ടി ആര്‍ പരിവേന്ദര്‍, തൂത്തുക്കുടി – നൈനാര്‍ നാഗേന്ദ്രന്‍ കന്യാകുമാരി – പൊന്‍ രാധാകൃഷ്ണന്‍.