തന്റെ ഫാമില്‍ ക്രിക്കറ്റ് കളിച്ചത് ഇഷ്ടമായില്ല; കുട്ടികള്‍ക്ക് നേരെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു; ബി.ജെ.പി മന്ത്രിയുടെ മകനെ വീട് വളഞ്ഞ് മര്‍ദ്ദിച്ച് ഗ്രാമവാസികള്‍

തന്റെ ഫാമില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേരെ വെടിവെച്ച് ബീഹാര്‍ ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണന്‍ പ്രസാദിന്റെ മകന്‍ ബബ്‌ളു. വെടിവെപ്പില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം നടന്നത്.

തന്റെ ഫാമില്‍ ക്രിക്കറ്റ് കളിക്കാതെ പോകാന്‍ ഇയാള്‍ ആദ്യം കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പ്രകോപിതനായ ബബ്‌ളു കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ മന്ത്രിയുടെ വീട് വളയുകയും വാഹനം നശിപ്പിക്കുകയും ബബ്‌ളുവിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.

എന്നാല്‍ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചതിന് ശേഷമാണ് മകന്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് നാരായണ്‍ പ്രസാദിന്റെ വാദം.