അസമില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്; ലംഘിച്ചാല്‍ കനത്ത പിഴ

ജനുവരി 15 മുതല്‍ വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് അസം സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രത്യേകിച്ചും അതിവേഗം പടരുന്ന ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണിത്.

സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, സിനിമാ ഹാളുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍,വിവാഹ ഹാളുകള്‍ എന്നിവയില്‍ പൂര്‍ണ്ണമായി കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കുത്തിവയ്പ് എടുക്കാത്തവരെ സിറ്റി ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

Read more

നിയമം ലംഘിച്ചാല്‍ വകുപ്പ് മേധാവിയോ മാള്‍, സിനിമാ ഹാള്‍, റസ്റ്റോറന്റ്, ഹോട്ടല്‍, ബസ് സര്‍വീസ് എന്നിവയുടെ മാനേജ്‌മെന്റോ 25,000 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരും.സംസ്ഥാനത്ത് ജനുവരി ഒന്നിന് 150 കേസുകള്‍ ആയിരുന്നു.ഇത് ഒമ്പത് ഒമൈക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെ 844 ആയി ഉയര്‍ന്നിരിക്കുകയാണ്.