ലോകത്തിലെ ഏറ്റവും കുറഞ്ഞ നരഹത്യാ നിരക്ക് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്

ഏഷ്യൻ രാജ്യങ്ങളിലാണ് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നരഹത്യാ നിരക്കെന്ന് വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. നിലവിൽ നരഹത്യകളിൽ ഏറിയ പങ്കും നടക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെന്നും വെളിപ്പെടുത്തൽ.

ലോകത്തിലാകമാനം 2017- ൽ നാലുലക്ഷത്തി അറുപതിനായിരം പേർക്ക് നരഹത്യ മൂലം ജീവൻ നഷ്ട്ടപ്പെട്ടെന്ന് യു.എൻ ഓഫീസ് ഓഫ് ഡ്ര​ഗ്സ് ആന്റ് ക്രൈമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഷ്യയിലാണ് ഏറ്റവും കുറഞ്ഞ നരഹത്യാ നിരക്കെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ 2017- ൽ ഏഷ്യയിൽ നരഹത്യ മൂലം ഒരു ലക്ഷം പേരിൽ 2.3 ആളുകൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത് . കൂടാതെ ഏഷ്യൻ രാജ്യങ്ങളിലാണ് ലോക ജനതയുടെ 60% ജനങ്ങളെന്നതും റിപ്പോർട്ടിൽ പരി​ഗണിക്കപ്പെട്ടിരുന്നു.

1992- ൽ ഒരു ലക്ഷത്തിൽ 7.2 ശതമാനം പേർക്ക് നരഹത്യ മൂലം ജീവൻ നഷ്ടമായിരുന്നു. 2017 ൽ അത് 6.1 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നരഹത്യക്ക് ഇരയാകുന്നവരിൽ അധികവും പുരുഷൻമാരാണെന്ന ഞെട്ടിക്കുന്ന വിവരവും യു.എൻ ഓഫീസ് ഓഫ് ഡ്ര​ഗ്സ് ആന്റ് ക്രൈമിന്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.