ധൈര്യം ഉണ്ടെങ്കില്‍ അറസ്റ്റു ചെയ്യൂ; മമതയോട് അമിത് ഷാ

ബംഗാളില്‍ പ്രചാരണത്തിനെത്തുന്ന തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ വെല്ലുവിളി.

അമിത് ഷായുടെ ഹെലികോപ്റ്ററിന് ജാദവ്പൂരില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്.

ഇന്ന് താന്‍ മൂന്നിടങ്ങളില്‍ പ്രചാരണത്തിന് എത്തുന്നുമെന്ന് അമിത് ഷാ പറഞ്ഞു. ഇതില്‍ ഒരു സീറ്റില്‍ മമതയുടെ അനന്തരവനാണു മത്സരിക്കുന്നത്. അനന്തരവന്‍ തോല്‍ക്കുമോയെന്ന് മമതയ്ക്കു ഭയമുണ്ട്. അതുകൊണ്ടാണ് തന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നിഷേധിച്ചതെന്നും ഷാ ആരോപിച്ചു.

Read more

അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് ബംഗാള്‍ സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.