പ്രളയകാലത്ത് കേരളത്തെ വഞ്ചിച്ച ബി.ജെ.പിയെ ഇങ്ങോട്ട് കടക്കാന്‍ അനുവദിക്കരുത്; ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വലിച്ചിട്ട് അഖിലേഷ് യാദവ്

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ കേരളത്തെ ബിജെപി വഞ്ചിക്കുകയായിരുന്നുവെന്നും ഒരിക്കലും കേരളത്തിലേക്ക് കടക്കാന്‍ അവരെ അനുവദിക്കരുതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

വെള്ളപ്പൊക്കമുണ്ടായപ്പോള്‍, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോള്‍, കാര്‍ഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നശിച്ചപ്പോള്‍, വീടുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഈ പറയുന്ന ബിജെപി നിങ്ങള്‍ക്ക് എന്ത് സഹായമാണ് നല്‍കിയത്? ഒരു സഹായവും നല്‍കാതെ അവര്‍ കേരളത്തെ വഞ്ചിക്കുകയാണ് ചെയ്തത്. കേരളത്തെ വഞ്ചിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണര്‍ത്ഥം’ അഖിലേഷ് യാദവ് ഡല്‍ഹിയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ഇതിനായി ഈ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം. അഖിലേഷ് പറഞ്ഞു.