കൊറോണ: ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എയര്‍ ഇന്ത്യ ജീവനക്കാരെ അവധിയില്‍ അയച്ചു

കൊറോണ പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ നിയോഗിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ ഒരാഴ്ച അവധിയില്‍ അയച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ആകെ 64 പേരാണ് പങ്കാളികളായത്. 30 പേര്‍ കാബിന്‍ ക്രൂ അംഗങ്ങളും, 10 കൊമേഴ്ഷ്യല്‍ സ്റ്റാഫ്, എഐ സിഎംഡി സീനിയര്‍ ഓഫീസര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ അമിതാങ് സിങ്ങാണ് സംഘത്തിന് നേതൃത്വം നലകിയത്. രണ്ടു തവണയായിട്ടാണ് 647 ഇന്ത്യക്കാരെയും 7 മാലദ്വീപ് സ്വദേശികളെയുമാണ് ഇവര്‍ വുഹാനില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. ഇവര്‍ മനേസാറിലെ ക്യാമ്പില്‍ ക്വാറെണ്ടെയ്നിലാണ്.