ഉത്തരാഖണ്ഡിന് ശേഷം ഏക സിവില്‍ കോഡുമായി ഗുജറാത്ത്; അഞ്ചംഗസമിതിയെ നിയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഉത്തരാഖണ്ഡിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതേ തുടര്‍ന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു.

അഞ്ചംഗ സമിതിയുടെ നേതൃസ്ഥാനത്തേക്ക് വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സിഎല്‍ മീണ, അഡ്വ. ആര്‍സി കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഭരണഘടനയുടെ 75 വര്‍ഷം ആഘോഷിക്കുകയാണ്. എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്താന്‍ ഏകസിവില്‍ കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

Read more

No description available.